< Back
Entertainment
Film-serial actresses Aparna found dead
Entertainment

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
1 Sept 2023 6:17 AM IST

മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കരമനയിലെ വീട്ടിൽ അപർണയെ മരിച്ച നിലയിൽ കണ്ടത്തിയത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.

Similar Posts