< Back
Entertainment
നാനി-മൃണാൾ താക്കൂർ കോമ്പോയിലൊരുങ്ങുന്ന ഹായ് നാണ്ണായുടെ ഫസ്റ്റ് ലുക്കും ഗ്ലിംപ്‌സും പുറത്തിറങ്ങി
Entertainment

നാനി-മൃണാൾ താക്കൂർ കോമ്പോയിലൊരുങ്ങുന്ന 'ഹായ് നാണ്ണാ'യുടെ ഫസ്റ്റ് ലുക്കും ഗ്ലിംപ്‌സും പുറത്തിറങ്ങി

Web Desk
|
13 July 2023 9:30 PM IST

എല്ലാ ഭാഷകളിലുള്ളവർക്കും കണക്ട് ചെയ്യാവുന്ന രീതിയിലുള്ള ഒരു മുഴു നീള ഫാമിലി എന്റർടെയിനറായിരിക്കും 'ഹായ് നാണ്ണാ'

ദസറക്ക് ശേഷം നാനി നായകനാകുന്ന 'ഹായ് നാണ്ണാ' എന്നചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംപ്‌സും പുറത്തിറങ്ങി. 'സീത രാമം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേഷക മനസിൽ ഇടം പിടിച്ച ബോളിവുഡ് നടി മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. നാനിയുടെ മുപ്പതാമത്തെ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ചിത്രം അച്ഛൻ-മകൾ റിലേഷൻഷിപ്പിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

വൈര എന്റർടെയിൻമെൻ്‌സിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം തെലുഗ്, തമിഴ്, കന്നട, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും. ഹിന്ദിയിൽ 'ഹായ് പാപാ' എന്നാണ് പേരിട്ടിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നാനിയുടെ തോളിൽ ഒരു കുട്ടി കയറിയിരുക്കുന്നതും ആകുട്ടി മൃണാൾ താക്കൂറിന് ഫ്ലയിങ് കിസ്സ് കൊടുക്കുന്നതും കാണാം. ഇതേ സമയം നാനിയും മൃണാളും ഫോണ് ഉപയോഗിക്കുന്നതും കാണാം. വളരെ മനോഹരമായിട്ടാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്.

എല്ലാ ഭാഷകളിലുള്ളവർക്കും കണക്ട് ചെയ്യാവുന്ന രീതിയിലുള്ള ഒരു മുഴു നീള ഫാമിലി എന്റർടെയിനറായിരിക്കും 'ഹായ് നാണ്ണാ'. ഇത് വരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും നാനി എത്തുകയെന്നാണ് സൂചന. ചിത്രത്തിന്റെ പുറത്ത് വന്ന ഗ്ലിംപ്‌സിൽ ഒരു കുട്ടിയുടെ സുഹൃത്തായി മൃണാളും അച്ഛനായി നാനിയും എത്തുന്നു. 'ഹായ് നാണ്ണാ' എന്ന് പറഞ്ഞ് മൃണാൾ നാനിക്ക് കൈകൊടുക്കുമ്പോൾ ഗ്ലിംപ്‌സ് അവസാനിക്കുന്നു.

Similar Posts