< Back
Entertainment

Entertainment
ത്രയം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ; ചിത്രീകരണം പൂർണമായും രാത്രിയിൽ
|15 Sept 2021 10:30 PM IST
അരുൺ കെ ഗോപിനാഥാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രയം എന്ന മലയാള ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സണ്ണിവെയ്ൻ , ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം പൂർണമായും രാത്രിയിലായിരിക്കും ചിത്രീകരിക്കുക.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് സിനിമ നിർമ്മിക്കുന്നത്. അരുൺ കെ ഗോപിനാഥാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അരുൺ മുരളീധരനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
അജു വർഗീസ് , രാഹുൽ മാധവ്, നിരഞ്ജ് മണിയൻപിള്ള, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, ഡെയ്ൻ ഡേവിസ് , സുരഭി സന്തോഷ് , നിരഞ്ജന അനൂപ് , അനാർക്കലി മരിക്കാർ, സരയൂ മോഹൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ.