< Back
Entertainment
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടൻ': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Web Desk
|
25 March 2025 5:08 PM IST

ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ

കൊച്ചി: മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജനാണ്.

ഫാമിലി എന്റെർറ്റൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക്: ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ

എഡിറ്റർ : സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ് : ഡോൺമാക്സ്, ആർട്ട് : പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : അജീഷ് ദാസൻ, ആക്ഷൻ ഡയറക്ടർ : മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ. പിആർഓ: പ്രതീഷ് ശേഖർ

Similar Posts