< Back
Entertainment

Entertainment
മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക്; ആവശ്യമായ വിട്ടുവീഴ്ച ചെയ്യും
|30 Oct 2021 4:17 PM IST
ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത കൂടിയെന്നും കേരളത്തിന്‍റെ സിനിമയായി മരക്കാർ ഏറ്റെടുക്കാനാണ് തീരുമാനമെന്നും കൊച്ചിയിലെ യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ പറഞ്ഞു
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക്. തിയറ്ററുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ വിട്ടുവീഴ്ച ചെയ്യും. എക്സിബിറ്റേഴ്സ് അസോസിയേഷന്‍റേയും തിയറ്റർ ഉടമകളുടെയും തീരുമാനം ഫിലിം ചേംബറിനെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത കൂടിയെന്നും കേരളത്തിന്‍റെ സിനിമയായി മരക്കാർ ഏറ്റെടുക്കാനാണ് തീരുമാനമെന്നും കൊച്ചിയിലെ യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ പറഞ്ഞു.
അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റു ചിത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പരിഗണന മരക്കാറിന് നൽകും. അഡ്വാൻസ് തുകയൊന്നും ആന്‍റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്കെല്ലാം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു