< Back
Entertainment
കുറഞ്ഞ സമയത്തിൽ കൂടുതൽ ആളുകൾ കേട്ട പാട്ട്; ട്രെൻഡായി FA9LA; ഗിന്നസിൽ ഇടംപിടിച്ച്  ഫ്ലിപ്പരാച്ചി
Entertainment

കുറഞ്ഞ സമയത്തിൽ കൂടുതൽ ആളുകൾ കേട്ട പാട്ട്; ട്രെൻഡായി FA9LA; ഗിന്നസിൽ ഇടംപിടിച്ച് ഫ്ലിപ്പരാച്ചി

Web Desk
|
4 Feb 2026 4:49 PM IST

ജനുവരി ഒന്നുവരെ, ഈ ഗാനം നാല് വ്യത്യസ്ത അറബിക് ബിൽബോർഡ് ചാർട്ടുകളിൽ മുന്നിലായിരുന്നു

രൺവീർ സിങ്ങിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ധറിലെ FA9LA എന്ന ഗാനം ബിൽബോർഡ് അറേബ്യ മ്യൂസിക് ചാർട്ടുകളിൽ ഏറ്റവും കൂടുതൽ തവണ ഒന്നാമതെത്തിയതോടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ബഹ്‌റൈനി റാപ്പർ ഫ്ലിപ്പരാച്ചി. ജനുവരി ഒന്നുവരെ, ഈ ഗാനം നാല് വ്യത്യസ്ത അറബിക് ബിൽബോർഡ് ചാർട്ടുകളിൽ മുന്നിലായിരുന്നു. ട്രാക്കിന്റെ ഊർജ്ജസ്വലമായ ബീറ്റുകളും ആകർഷകമായ ഹുക്കുകളും ​ഗാനത്തെ സോഷ്യൽ മീഡിയയിലും സെൻസേഷനാക്കി. ഫ്ലിപ്പരാച്ചി എന്നറിയപ്പെടുന്ന ഹുസം അസീം ചിട്ടപ്പെടുത്തിയ ഗാനത്തിനൊത്ത് റീൽസ് പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും.

ഗാനത്തിലെ അക്ഷയ്ഖന്നയുടെ ഡാൻസ് ചുവടുകളും ട്രെൻഡിങ്ങായിരുന്നു. അറബിക് ഹിപ്ഹോപ് സംഗീതവും തബലയും ചേർന്നുള്ള ഫ്യൂഷൻ പരീക്ഷണമാണ് ഗാനം.

2024 മെയ് മാസത്തിലാണ് FA9LA പുറത്തിറങ്ങിയത്, എന്നാൽ ധുരന്ധറിൽ പ്രത്യക്ഷപ്പെട്ടതിനുശേഷമാണ്​ ​ഗാനം വൻ ജനപ്രീതി നേടിയത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ​ഗാനത്തിനായി. വിജയത്തിന് പിന്നാലെ ഫ്ലിപ്പരാച്ചി തന്റെ ഇന്ത്യൻ പര്യടനവും പ്രഖ്യാപിച്ചു. മാർച്ച് 14 ന് ബെംഗളൂരുവിൽ നടക്കുന്ന UN40 മ്യൂസിക് ഫെസ്റ്റിവലിലാണ് താരം പങ്കെടുക്കുന്നത്. ബഹ്റൈനിലെ മനാമാ സ്വദേശിയായ ഫ്ലിപ്പരാച്ചിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് പ്ലേലിസ്റ്റുകളിൽ ടോപ് ചാർട്ടിൽ ഇടംപിടിച്ച ഈ ഗാനം.

അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ധുരന്ധർ നെറ്റ്ഫ്ലിക്സിൽ റിലീസായി. ചിത്രം ലോകമെമ്പാടുമായി 1300 കോടിരൂപയിലധികം കളക്ഷൻ നേടി. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ രൺവീർ സിംഗ്, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ, അക്ഷയ് ഖന്ന, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

View this post on Instagram

A post shared by Guinness World Records Arabia (@gwrarabia)

Similar Posts