Entertainment
ഫ്രഞ്ച് മോഡല്‍ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം സ്വീകരിച്ചു
Entertainment

ഫ്രഞ്ച് മോഡല്‍ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം സ്വീകരിച്ചു

Web Desk
|
6 Nov 2022 7:58 PM IST

മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം സ്വീകരിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഇസ്‍ലാം സ്വീകരിച്ച മെറീന്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്‍ലാം സ്വീകരിക്കുന്നതിന് മുമ്പുള്ള ശഹാദത്ത് കലിമ ചൊല്ലുന്നതിന്‍റെ വീഡിയോയും മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്', എന്നാണ് മെറീന്‍ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്. താന്‍ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയില്‍ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. മറ്റൊരു മതത്തിലേക്ക് മാറുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിന്‍റെ ഫലമായാണ് താൻ ഇസ്‍ലാം തെരഞ്ഞെടുത്തതെന്നും മെറീന്‍ പറഞ്ഞു.

'നമ്മള്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ടതായ ചില യാത്രകളുണ്ട്. കൂട്ടുകാരോ കുടുംബമോ പങ്കാളിയോ ആ യാത്രയിലുണ്ടാവില്ല. ഞാനും അല്ലാഹുവും മാത്രം. നിങ്ങളില്‍ പലരും ചിലപ്പോ ഇക്കാര്യം അറിഞ്ഞിരിക്കാം. എന്നാലും നിരവധി പേര്‍ ഇക്കാര്യം ചോദിക്കുന്നു. പക്ഷേ ഞാനിക്കാര്യത്തില്‍ തുറന്നുപറയാന്‍ മടിച്ചിരുന്നു. ഇതു വരെ അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്നേ ഞാന്‍ ഇസ്‍ലാം സ്വീകരിച്ചുവെന്നതാണത്. ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും യുക്തിയുടെയും ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഞാന്‍ വ്യക്തമായും സ്വതന്ത്രമായും അഭിമാനത്തോടെയും തെരഞ്ഞെടുത്ത പാതയാണിത്'; ഇസ്‍ലാം സ്വീകരിച്ച ശേഷം മെറീന്‍ അല്‍ഹൈമര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മൊറോക്കൻ-ഈജിപ്ഷ്യൻ വംശജയായ മെറീന്‍ അല്‍ഹൈമര്‍ തെക്കൻ ഫ്രാൻസിലെ ബോർഡോയിൽ ആണ് ജനിച്ചത്.

Similar Posts