< Back
Entertainment
G Suresh Kumar, Malayalam Film, Drugs, Kerala Film Chamber, ജി സുരേഷ് കുമാര്‍, ലഹരി, കേരള ഫിലിം ചേംബര്‍
Entertainment

'ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം, ഇവരെ സിനിമയിൽ നിന്ന് മാറ്റിനിർത്തും'; ജി. സുരേഷ് കുമാര്‍

Web Desk
|
7 May 2023 12:20 PM IST

ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന്‍റെ പക്കലുണ്ടെന്ന് ജി സുരേഷ് കുമാര്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് വളരെ കൃത്യമായി തന്നെ അറിയാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി. സുരേഷ് കുമാര്‍. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ പൊലീസ് പരിശോധനയുണ്ടാകുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു.

പൊലീസ് പരിശോധന നേരത്തെ തുടങ്ങേണ്ടതായിരുന്നു. പൊലീസ് പരിശോധനയെ ആരും എതിർക്കേണ്ട കാര്യമില്ല. ലഹരി ഉപയോഗിക്കുന്നവരെ കർശനമായും സിനിമയിൽ നിന്ന് മാറ്റിനിർത്തുമെന്നും ജി. സുരേഷ് കുമാര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന്‍റെ പക്കലുണ്ടെന്നും ജി സുരേഷ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും താരങ്ങള്‍ അടക്കമുള്ളവര്‍ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറയുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.

Similar Posts