< Back
Entertainment
ഷാരൂഖ് ഖാന്റെ ഭാര്യയായതിനാൽ പലരും ജോലിക്ക് വിളിക്കുന്നില്ല; സങ്കടം പറഞ്ഞ് ഗൗരി ഖാൻ
Entertainment

ഷാരൂഖ് ഖാന്റെ ഭാര്യയായതിനാൽ പലരും ജോലിക്ക് വിളിക്കുന്നില്ല; സങ്കടം പറഞ്ഞ് ഗൗരി ഖാൻ

Web Desk
|
21 Sept 2022 6:34 PM IST

മഹീപ് കപൂർ, ഭാവന പാണ്ഡെ എന്നിവരും ഗൗരി ഖാനൊപ്പമുണ്ടായിരുന്നു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് ഭാര്യ ഗൗരി ഖാൻ. കോഫി വിത് കരൺ സീസൺ ഏഴിലാണ് ഗൗരി മനസു തുറന്നത്.

ഇന്റീരിയർ ഡിസൈനറാണ് ഗൗരി. ഷാരൂഖിന്റെ ഭാര്യയായതിനാൽ പലപ്പോഴും അർഹിച്ച ജോലി കിട്ടുന്നില്ലെന്ന് ഗൗരി പറഞ്ഞു. ഗൗരിയെ വിളിച്ചാൽ നല്ല ശ്രദ്ധകിട്ടുമെന്നും അതിനാൽ കൂടുതൽ ജോലി സാധ്യതയുണ്ടെന്നുമാണ് പലരുടെയും ധാരണ. ഒരു പുതിയ പ്രൊജക്ട് വരുമ്പോൾ, ചിലർ എന്നെ ഒരു ഡിസൈനർ എന്ന നിലയിലാണ് സമീപിക്കുന്നത്. എന്നാൽ മറ്റു ചില സമയങ്ങളിൽ ഷാരൂഖിന്റെ ഭാര്യക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്നത് ഇഷ്ടമില്ലാത്ത ചിലരുണ്ട്. ലഭിക്കുന്ന പ്രോജക്ടുകളിൽ പകുതിയും ഇങ്ങനെയാണെന്ന് അവർ ഷോയിൽ പങ്കുവെച്ചു.

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായി എത്തിയതായിരുന്നു ഗൗരി ഖാൻ. മഹീപ് കപൂർ, ഭാവന പാണ്ഡെ എന്നിവരും ഗൗരി ഖാനൊപ്പമുണ്ടായിരുന്നു. ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സിന്റെ രണ്ടാം സീസണിൽ അടുത്തിടെ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ പുരോഗമിക്കുകയാണ്. ഷോയിൽ ഇതിനകം ആലിയ ഭട്ട്-രൺവീർ സിംഗ്, സാമന്ത റൂത്ത് പ്രഭു-അക്ഷയ് കുമാർ, ജാൻവി കപൂർ-സാറാ അലി ഖാൻ, അനന്യ പാണ്ഡെ-വിജയ് ദേവരകൊണ്ട, കിയാര അദ്വാനി-ഷാഹിദ് കപൂർ, കത്രീന കൈഫ്-സിദ്ധാന്ത് ചതുർവേദി-ഇഷാൻ എന്നിവർ പങ്കെടുത്തു.

Similar Posts