< Back
Entertainment
ഗൗതം അദാനിയുടെ ഇളയ മകൻ ജീത് വിവാഹിതാനാകുന്നു; വധു ദിവ,
Entertainment

ഗൗതം അദാനിയുടെ ഇളയ മകൻ ജീത് വിവാഹിതാനാകുന്നു; വധു ദിവ,

Web Desk
|
14 March 2023 5:58 PM IST

ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

അഹമ്മദാബാദ്: പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹ നിശ്ചയം നടന്നു. ഡയമണ്ട് വ്യാപാരിയും, സി. ദിനേഷ് ആൻഡ് കമ്പനി ലിമിറ്റഡ് ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായാണ് വധു.






മാർച്ച് 12 ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്വകാര്യ ചടങ്ങായതിനാൽ തന്നെ വളരെ രഹസ്യമായാണ് പരിപാടികളെല്ലാം നടന്നത്. പരമ്പരാഗതമായ വസ്ത്രങ്ങളിൽ നിൽക്കുന്ന ഇരുവരുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

പെൻസിൽവാനിയ യൂണിവെഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിങ്ങ് ആന്റ് അപ്ലൈഡ് സയൻസിൽ പഠനം പൂർത്തിയാക്കിയ ശേഷം 2019 ലാണ് ജീത് അദാനി ഗ്രൂപ്പിൽ ജോയിൻ ചെയ്തത്. നിലവിൽ അദാനി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റാണ് ജീത്. രണ്ട് ആൺമക്കളാണ് ഗൗതം അദാനിക്ക്.


അദാനി പോർട്ട്‌സ് ആൻഡ് സെസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മകൻ കരൺ പരിധി ഷ്രോഫിനെയാണ് വിവാഹം കഴിച്ചത്. നിയമ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസിന്റെ മാനേജിംഗ് പാർട്ണറായ സിറിൽ ഷ്രോഫിന്റെ മകളാണ് പരിധി.


Similar Posts