< Back
Entertainment
രാവിലെ എഴുന്നേറ്റാലുടൻ തോന്നുന്നതെല്ലാം കുത്തിക്കുറിക്കൂ; ചലഞ്ചുമായി പാർവ്വതി
Entertainment

രാവിലെ എഴുന്നേറ്റാലുടൻ തോന്നുന്നതെല്ലാം കുത്തിക്കുറിക്കൂ; ചലഞ്ചുമായി പാർവ്വതി

Web Desk
|
6 Oct 2021 2:36 PM IST

21 ദിവസങ്ങൾ തുടർച്ചയായി ചലഞ്ച് ചെയ്ത ശേഷം 22-ാം ദിവസം താരം വീണ്ടും ലൈവിൽ വന്ന് അനുഭവങ്ങൾ പങ്കുവെയ്ക്കാമെന്നും വീഡിയോയിൽ പറയുന്നു.

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാലുടൻ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാം. മനസ്സിലുള്ള കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നതിനു മുമ്പ് അതു എഴുതി നോക്കാമെന്നാണ് പാർവ്വതി പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി 21 ദിവസത്തെ ചലഞ്ച് മുന്നോട്ടു വെച്ചിരിക്കുന്നത്.

ജേർണൽ ജേർണി എന്ന ഹാഷ്ടാഗോടെയാണ് ചലഞ്ചുമായി നടി എത്തിയത്. താൻ ഇതു ചെയ്യാറുണ്ടെങ്കിലും സ്ഥിരമായി ചെയ്യാൻ സാധിക്കാറില്ലെന്നും എന്നാൽ പതിവായി ചെയ്തപ്പോൾ അതിന്റെ ഫലം ലഭിച്ചുട്ടുണ്ടെന്നും പാർവ്വതി പറയുന്നു.

നാളെ മുതൽ ജേർണൽ ജേർണി തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെയ്ക്കണമെന്നും തന്നെ അതിൽ ടാഗ് ചെയ്യാൻ മറക്കരുതെന്നും പാർവ്വതി ആരാധകരോട് പറഞ്ഞു. നിങ്ങൾക്കു തോന്നുന്നതെന്തും എഴുതാം. നിങ്ങളുടെ ആഗ്രഹങ്ങൾ, ചിന്തകൾ, ഭയം അങ്ങനെ എന്തും എഴുതാവുന്നതാണ്. 21 ദിവസങ്ങൾ തുടർച്ചയായി ചലഞ്ച് ചെയ്ത ശേഷം 22-ാം ദിവസം താരം വീണ്ടും ലൈവിൽ വന്ന് അനുഭവങ്ങൾ പങ്കുവെയ്ക്കാമെന്നും വീഡിയോയിൽ പറയുന്നു.

Similar Posts