< Back
Entertainment
Gopi Sundar said and stuck; Singer with notes
Entertainment

'ഗോപി സുന്ദര്‍ പറഞ്ഞ് പറ്റിച്ചു'; കുറിപ്പുമായി ഗായകന്‍

Web Desk
|
21 Dec 2023 6:23 PM IST

വാഗ്ദാനം നൽകിയ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചാണ് ഇമ്രാന്റെ കുറിപ്പ്

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ ഗുരുതര ആരോപണവുമായി ഗായകൻ ഇമ്രാൻ ഖാന്റെ കുറിപ്പ്. തന്റെ സിനിമയിൽ പാടാൻ അവസരം തരാമെന്ന് പറഞ്ഞ് ഗോപി സുന്ദർ പറ്റിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിലൂടെയാണ് ഇമ്രാൻ ഖാൻ ഗായകൻ എന്ന നിലയിൽ അറിയപ്പെടുന്നത്. ഇത്തരത്തിൽ ഒരു റിയാലിറ്റി ഷോ വേദിയിൽ ഇമ്രാന് അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഈ വാഗ്ദാനം ഗോപി സുന്ദർ പാലിച്ചില്ലെന്നും തന്നെ പറ്റിച്ചെന്നുമാണ് ഇമ്രാൻ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇമ്രാൻ ഗോപി സുന്ദറിനെതിരെ ആരോപണമുയർത്തിയത്. വാഗ്ദാനം നൽകിയ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചാണ് ഇമ്രാന്റെ കുറിപ്പ്.




'ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല, വിളിച്ചാലും കാൾ എടുക്കില്ല എവിടെടാ മുത്തേ നീ ഒന്ന് കാണാൻ കൊതിയാകുന്നു' ഇമ്രാൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പിന്നീട് ഈ പോസ്റ്റ് തിരുത്തുകയായിരുന്നു.

ഇമ്രാന്റെ കുറിപ്പ് ഇങ്ങനെ

'ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് എന്നെ പാടിപ്പിച്ചു അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലിൽ കുറെ യൂട്യൂബ് സബ്‌സ്‌ക്രൈബ്ർസ് ഒക്കെ ആയി എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കിൽ ഇട്ടു ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാൻ നിറവേറ്റി എന്ന് അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല ?? ഞാൻ കാത്തിരിക്കുവാ സിനിമയിലെ ആഹ് അവസരത്തിനു വേണ്ടി'

Similar Posts