< Back
Entertainment

Entertainment
ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മയായി ദുല്‍ഖര്‍ സല്‍മാന്‍; മോഷന്‍ പോസ്റ്റര്‍ പുറത്ത്
|1 Aug 2023 9:43 PM IST
കോമഡി ക്രൈം ത്രില്ലര്‍ സീരീസാണ് ഗണ്‍സ് ആന്‍റ് ഗുലാബ്സ്
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ഗണ്‍സ് ആന്‍റ് ഗുലാബ്സിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ എന്നാണ് ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
കോമഡി ക്രൈം ത്രില്ലര്‍ സീരീസാണ് ഗണ്‍സ് ആന്‍റ് ഗുലാബ്സ്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, വിപിന്‍ ശര്‍മ, ശ്രേയ ധന്വന്തരി, ടി.ജെ ഭാനു തുടങ്ങിയ താരങ്ങളും സീരീസിലുണ്ട്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം.
നെറ്റ്‍ഫ്ലിക്സില്‍ ആഗസ്ത് 18ന് സ്‍ട്രീമിങ് തുടങ്ങും. 90കളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.