< Back
Entertainment
പ്രിയദർശന്റെ ഹംഗാമ 2 ഒടിടി റിലീസിന്; ഹോട്‌സ്റ്റാറിന് വിറ്റത് 30 കോടിക്ക്
Entertainment

പ്രിയദർശന്റെ ഹംഗാമ 2 ഒടിടി റിലീസിന്; ഹോട്‌സ്റ്റാറിന് വിറ്റത് 30 കോടിക്ക്

Web Desk
|
5 Jun 2021 4:46 PM IST

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹംഗാമ 2

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹംഗാമ 2 ഡിസ്‌നി ഹോട്‌സ്റ്റാർ പ്ലസ് സ്വന്തമാക്കിയത് മുപ്പത് കോടി രൂപയ്ക്ക്. ചിത്രം വൈകാതെ ഒടിടി വഴി പ്രദർശനത്തിന് എത്തും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹംഗാമ 2.

സൂപ്പർഹിറ്റായി മാറിയ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. 2003ൽ പുറത്തിറങ്ങിയ ഹംഗാമ പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു.

ഹംഗാമ 2വിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar Posts