< Back
Entertainment
നടി ഹൻസികയുടെ വിവാഹം ഇന്ന്
Entertainment

നടി ഹൻസികയുടെ വിവാഹം ഇന്ന്

Web Desk
|
4 Dec 2022 4:19 PM IST

ഈഫല്‍ ടവറിന് മുന്നില്‍ വെച്ചാണ് സൊഹെയ്ല്‍ ഹന്‍സികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്

നടി ഹന്‍സിക മോത്വാനിയുടെ വിവാഹം ഇന്ന്. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടില്‍ സിന്ധി ആചാര പ്രകാരമാണ് വിവാഹം നടക്കുക. ഇന്ന് രാത്രിയാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഗീത ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി സൂഫി നൈറ്റും വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

നീണ്ട കാല സൗഹൃദത്തിന് ശേഷം കഴിഞ്ഞ മാസം ഈഫല്‍ ടവറിന് മുന്നില്‍ വെച്ചാണ് സൊഹെയ്ല്‍ ഹന്‍സികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. തുടര്‍ന്ന് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു.

2001ല്‍ പുറത്തുവന്ന ടി.വി ഷോ 'ദേസ് മെയിന്‍ നിക്‍ല ഹോഗ ചന്ദി'ലൂടെയാണ് ഹന്‍സിക അഭിനയ രംഗത്തേക്കെത്തുന്നത്. കുട്ടികള്‍ക്കായി തയ്യാറാക്കി പുറത്തുവന്ന ടി.വി ഷോ 'ഷക്കലക്ക ഭും ഭും' ആണ് ഹന്‍സികയെ പ്രശസ്തയാക്കിയത്. അതിന് ശേഷം തമിഴ്, തെലുഗു സിനിമകളില്‍ ഹന്‍സിക സജീവമായിരുന്നു.

Similar Posts