< Back
Entertainment
ഏറ്റവും ശക്തയായ സ്ത്രീ; ഭാവനക്ക് പിറന്നാള്‍ ആശംസകളുമായി സുഹൃത്തുക്കള്‍
Entertainment

ഏറ്റവും ശക്തയായ സ്ത്രീ; ഭാവനക്ക് പിറന്നാള്‍ ആശംസകളുമായി സുഹൃത്തുക്കള്‍

Web Desk
|
6 Jun 2022 11:53 AM IST

ഭാവനക്കും സംയുക്ത വര്‍മ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ പ്രിയ കൂട്ടുകാരിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നത്

നടി ഭാവനക്ക് പിറന്നാള്‍ ആശംസകളുമായി സുഹൃത്തുക്കള്‍. മഞ്ജു വാര്യര്‍ അടക്കമുള്ളവരാണ് പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.

ഭാവനക്കും സംയുക്ത വര്‍മ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ പ്രിയ കൂട്ടുകാരിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നത്. ''ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ഭാവനയ്ക്ക് ജന്മദിനാശംസകൾ. ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം'' മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

'' കൂടുതല്‍ വഴക്കുകള്‍, കൂടുതല്‍ രസകരം. ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബര്‍ത്ഡേ'' രമ്യ നമ്പീശന്‍റെ ആശംസകള്‍.


Related Tags :
Similar Posts