< Back
Entertainment
175 ദിവസത്തോളം കേരളത്തിലോടിയ അല്ലു അര്‍ജുൻ ചിത്രം; 20 വര്‍ഷത്തിന് ശേഷം ഹാപ്പി വീണ്ടും തിയറ്ററുകളിലേക്ക്
Entertainment

175 ദിവസത്തോളം കേരളത്തിലോടിയ അല്ലു അര്‍ജുൻ ചിത്രം; 20 വര്‍ഷത്തിന് ശേഷം ഹാപ്പി വീണ്ടും തിയറ്ററുകളിലേക്ക്

Web Desk
|
10 Feb 2026 3:10 PM IST

റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. താരത്തിന് ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു 2006ൽ പുറത്തിറങ്ങിയ ഹാപ്പി. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ചിത്രം റീറിലീസിനൊരുങ്ങുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രമെത്തുന്നത്.റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2006 ജനുവരി 27ന് റിലീസ് ചെയ്ത തെലുഗിൽ പരാജയമായിരുന്നു. എന്നാൽ പിന്നീട് ഇത് മലയാളത്തിൽ ഹാപ്പി ബി ഹാപ്പി എന്ന പേരിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. 175 ദിവസത്തിലധികം ചിത്രം കേരളത്തിലെ തിയറ്ററുകളിൽ ഓടിയത്. പിന്നീട് ബംഗാളിയിലും ഒഡിയയിലും റീമേക്ക് ചെയ്തിരുന്നു. ജെനിലീയയ ഡിസൂസയായിരുന്നു ചിത്രത്തിലെ നായിക. എ. കരുണാകരനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും പലരുടെയും പ്ലേ ലിസ്റ്റുകളിലുണ്ട്.

Similar Posts