< Back
Entertainment
Hareesh Peradi

ഹരീഷ് പേരടിയും മോഹന്‍ലാലും

Entertainment

ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനോടൊപ്പം; കുറിപ്പുമായി ഹരീഷ് പേരടി

Web Desk
|
13 Jun 2023 10:29 AM IST

ഈ നടന വാലിഭന്‍റെ ആലിംഗനം എന്‍റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കൊട്ടൈ വാലിബന്‍'. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം.മോഹന്‍ലാലിനൊപ്പമുള്ള അഭിനയകാലം തനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നുവെന്ന് ഹരീഷ് കുറിക്കുന്നു.

ഹരീഷിന്‍റെ കുറിപ്പ്

ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു...ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്‍റെ ആലിംഗനം എന്‍റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്‍റെ സ്നേഹ മുഹൂർത്തം ...ലാലേട്ടാ...

രാജസ്ഥാനില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന ചിത്രത്തിന് പ്രശാന്ത് പിള്ള സംഗീതം ചെയ്യും. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

Similar Posts