< Back
Entertainment
പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ: വാളേന്തിയ വി.എച്ച്.പി പ്രകടനത്തിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍
Entertainment

"പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ": വാളേന്തിയ വി.എച്ച്.പി പ്രകടനത്തിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

ijas
|
29 May 2022 7:52 PM IST

"പ്രതികാരവും വിദ്വേഷവും അല്ല, മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ"

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാളേന്തി വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പഥസഞ്ചലനത്തിനെതിരെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കെടോയെന്ന് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം, സാഹോദര്യം, സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ- ഹരീഷ് കുറിച്ചു.

വി.എച്ച്.പി പഥസഞ്ചലനത്തില്‍ വനിതകളാണ് വാളേന്തി പങ്കെടുത്തത്. കീഴാറൂരിൽ വി.എച്ച്.പിയുടെ നേതൃത്വത്തിൽ ദുർഗ്ഗാവാഹിനി പഥസഞ്ചലനം എന്ന പേരിലായിരുന്നു വാളേന്തിയുള്ള പ്രകടനം. ഞായറാഴ്ച നടന്ന പ്രകടനത്തിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പൊലീസിൽ പരാതി നൽകി. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഹരീഷ് ശിവരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല, സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ.

Similar Posts