< Back
Entertainment
തളിപ്പറമ്പ് ചന്തയിൽ മീന്‍ കുട്ട ചുമക്കുന്ന ഹരിശ്രീ അശോകന്‍; വൈറലായി വീഡിയോ
Entertainment

തളിപ്പറമ്പ് ചന്തയിൽ മീന്‍ കുട്ട ചുമക്കുന്ന ഹരിശ്രീ അശോകന്‍; വൈറലായി വീഡിയോ

Web Desk
|
7 Jan 2022 11:57 AM IST

കുട്ട നിറയെ മീനുമായി ചന്തയിലേക്ക് നടന്നു വരുന്ന ഹരിശ്രീ അശോകനെയാണ് വീഡിയോയിൽ കാണുന്നത്

ഒരു കാലത്ത് ഹാസ്യറോളുകളില്‍ നിറഞ്ഞുനിന്ന നടനാണ് ഹരിശ്രീ അശോകന്‍. എന്നാല്‍ ഈയിടെയായി കണ്ണു നിറയ്ക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തതില്‍ ഭൂരിഭാഗവും. അടുത്തിടെ പുറത്തിറങ്ങിയ മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രവും അത്തരത്തിലുള്ളതായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹരിശ്രീ അശോകന്‍റെ പുതിയ വിഡിയോ ആണ്. ചന്തയിൽ മീൻ കുട്ട ചുമക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്.

തളിപ്പറമ്പ് ചന്തയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഒരു കുട്ട നിറയെ മീനുമായി ചന്തയിലേക്ക് നടന്നു വരുന്ന ഹരിശ്രീ അശോകനെയാണ് വീഡിയോയിൽ കാണുന്നത്. കച്ചവടക്കാർക്ക് പെട്ടി നൽകിയ ശേഷം പണം വാങ്ങി മടങ്ങുന്നതും കാണാം. ഹരിശ്രീ അശോകൻ നായകനായെത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ഷൂട്ടിംഗാണെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.സിനിമയിലെ ചന്തയിലെ തൊഴിലാളിയായാണ് അശോകനെത്തുന്നത്.

Similar Posts