< Back
Entertainment

Entertainment
ഹാരിപോര്‍ട്ടര്‍ താരം മാഗി സ്മിത്ത് അന്തരിച്ചു
|27 Sept 2024 8:30 PM IST
രണ്ട് തവണ ഓസ്കാര്‍ നേടിയിട്ടുണ്ട്
ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ലോകം മുഴുവൻ ആരാധകരുള്ള ഹാരിപോർട്ടർ ചിത്രത്തിൽ അഭിനയിച്ച മാഗി സ്മിത്ത് രണ്ട് തവണ ഓസ്‌കാറും നാല് തവണ എമ്മി പുരസ്‌കാരവും നേടിയതിന് പുറമെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹാരി പോർട്ടർ ചിത്രത്തിലെ പ്രൊഫസർ മിനർവ മക്‌ഗൊനഗൽ എന്ന കഥാപാത്രത്തിലൂടെ കുട്ടികളടക്കമുള്ളവരുടെ ഇഷ്ടകഥാപാത്രമായി. 1950 കളിൽ സിനിമയിലെത്തിയ സ്മിത്ത് നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.1969 ൽ മികച്ച നടിക്കും 1978ൽ സഹനടിക്കുമുള്ള ഓസ്‌കാർ പുരസ്‌കാരങ്ങളാണ് നേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണമെന്ന് മക്കളായ ക്രിസ് ലാർക്കിൻ, ടോബി സ്റ്റീഫൻസ് എന്നിവർ അറിയിച്ചു.