Entertainment
കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ; കൊറോണ ജവാൻ ടൈറ്റിൽ ഗാനം പുറത്ത്
Entertainment

'കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ'; കൊറോണ ജവാൻ ടൈറ്റിൽ ഗാനം പുറത്ത്

Web Desk
|
28 April 2023 1:57 PM IST

ഒരു മുഴു നീളൻ കോമഡി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്

നവാഗതനായ സി.സി സംവിധാനം ചെയ്ത് ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'കൊറോണ ജവാന്‍റെ' ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്.

ജവാൻ എന്ന പേര് പോലെ തന്നെ ബാറിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സെലിബ്രേഷൻ മൂഡിലുള്ള ഗാനാമാണിത്. ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി. നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി.കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. അജീഷ് ആനന്ദാണ് ആണ് എഡിറ്റിംഗ്.

കല: കണ്ണൻ അതിരപ്പിള്ളി, കോസ്റ്റ്യും: സുജിത് സി.എസ്, ചമയം: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഹരിസുദൻ മേപ്പുറത്തു, അഖിൽ സി. തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ.ടി, വാസുദേവൻ വി.യു, അസിസ്റ്റന്‍റ് ഡയറക്ടർ: ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ: അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ്: മാമിജോ പബ്ലിസിറ്റി: യെല്ലോ ടൂത്ത് പി.ആർ.ഒ: ആതിര ദിൽജിത്ത്, സ്റ്റിൽസ്: വിഷ്ണു എസ്.രാജൻ


Similar Posts