< Back
Entertainment
trolls, hero,  movie, Dasamoolam Damu, suraj venjaramood
Entertainment

ട്രോളന്മാർക്ക് ആഘോഷരാവ്...; 'ദശമൂലം ദാമു' സിനിമയിൽ നായകനാകുന്നു

Web Desk
|
13 April 2023 7:32 PM IST

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ ഇഷ്ടതാരമായിരുന്ന സലീംകുമാറിനെയും മറികടന്ന് ദാമു മലയാളികളുടെ മീമുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ട്രോളന്മാരുടെ നായകനായി മാറിയ ദശമൂലം ദാമു സിനിമയിൽ നായകനാകുന്നു. ചട്ടമ്പിനാട് എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം കേന്ദ്രകഥാപാത്രമായി സിനിമ വരികയാണ്. കഥാപാത്രത്തിന്‍റെ സൃഷ്ടാവ് തന്നെയായ ഷാഫിയാണ് സിനിമക്കും പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


രതീഷും സുരാജും ഒന്നിക്കുന്ന മദനോത്സവം തിയറ്ററുകളിൽ എത്താനിരിക്കെയാണ് സംവിധായകൻ ദശമൂലം ദാമുവിനെക്കുറിച്ച് സിനിമ ഒരുക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. 'സുരാജിനെ കഥ പറഞ്ഞ് കേള്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മിൽ സംസാരിച്ച് ദശമൂലം ദാമു ഉണ്ടാക്കാം. രണ്ട് പേർക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്'- രതീഷ് ബാലകൃഷ്ണൻ പറഞ്ഞു..

അതേ സമയം രതീഷ് ബാലക്യഷ്ണൻ തിരക്കഥ എഴുതി സുരാജ് നായകനാകുന്ന മദനോത്സവം വിഷു റിലീസായി തിയറ്ററുകളിൽ എത്തും. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Similar Posts