< Back
Entertainment
ബാബുരാജ് എടുത്തെറിഞ്ഞു; നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ പരിക്ക്
Entertainment

ബാബുരാജ് എടുത്തെറിഞ്ഞു; നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ പരിക്ക്

Web Desk
|
22 July 2021 12:45 PM IST

റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്‍റെ തോള് ചുമരിലിടിക്കുകയായിരുന്നു

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റു. ക്ലൈമാക്സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്‍റെ തോള് ചുമരിലിടിക്കുകയായിരുന്നു.

സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വിശാലിന്‍റെ 31ാമത്തെ ചിത്രമാണിത്. തു പ ശരവണനാണ് സംവിധാനം. നോട്ട് എ കോമണ്‍ മാന്‍ എന്നാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ബാബുരാജാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജി എന്ന ചിത്രത്തിലെ പ്രകടനം കണ്ട് ബാബുരാജിനെ വിശാല്‍ തന്‍റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

Similar Posts