< Back
Entertainment
മക്കളെ ഗിയര്‍ ഡൗണ്‍ ചെയ്ത് വണ്ടി ചവിട്ടിയെടുക്കണം ഇതാ ഹോമിലെ മറ്റൊരു ഡീലിറ്റഡ് സീന്‍
Entertainment

'മക്കളെ ഗിയര്‍ ഡൗണ്‍ ചെയ്ത് വണ്ടി ചവിട്ടിയെടുക്കണം' ഇതാ ഹോമിലെ മറ്റൊരു ഡീലിറ്റഡ് സീന്‍

Web Desk
|
1 Sept 2021 11:35 AM IST

കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ഹോമിന്‍റെ സംവിധാനം റോജിന്‍ തോമസാണ്

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഇന്ദ്രന്‍സ് ചിത്രം 'ഹോമിനെ'ക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും സോഷ്യല്‍മീഡിയയില്‍ അവസാനിച്ചിട്ടില്ല. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ചുള്ളത്. ഇപ്പോള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയും ആന്‍റണിയും ചാള്‍സും കാറില്‍ യാത്ര ചെയ്യുന്നതാണ് രംഗം. പതിവു പോലെ ഈ രംഗവും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ഹോമിന്‍റെ സംവിധാനം റോജിന്‍ തോമസാണ്. വിജയ് ബാബുവാണ് സംവിധാനം. ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെ.പി.എ.സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



Similar Posts