Entertainment
Honey rose, Nandamuri Balayya,Telugu actor
Entertainment

അടുത്ത ചിത്രത്തിലും ഒരുമിച്ച്; വീണ്ടും നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാനൊരുങ്ങി ഹണിറോസ്

Web Desk
|
24 Jan 2023 5:38 PM IST

തെലുങ്കിൽ വലിയെരു ഭാവിയുള്ള നടിയാണ് ഹണിറോസെന്ന് നന്ദമൂരി ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.

'വീരസിംഹ റെഡ്ഡി'ക്കുശേഷം വീണ്ടും നന്ദമൂരി ബാലകൃഷ്ണയുടെ നയികയാവാനൊരുങ്ങി നടി ഹണിറോസ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. തെലുങ്കിൽ വലിയൊരു ഭാവിയുള്ള നടിയാണ് ഹണിറോസെന്ന് നന്ദമൂരി ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.

ഹണിറോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്കു ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലെയും വിജയാഘോഷ വേളയിലേയും ഹണി റോസിന്‍റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആക്ഷൻ ചിത്രമായി ഒരുക്കിയ 'വീരസിംഹ റെഡ്ഡി' തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. ഹണി റോസും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാർ. വീര സിംഹറെഡ്ഡിയുടെ രചനയും സംവിധാനവും നിർവഹിച്ചത് ഗോപിചന്ദ് മലിനേനിയാണ്. വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരയിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Similar Posts