Entertainment
പൊതുവേദിയിൽ ആരാധകന്റെ കാലുപിടിച്ച് ഹൃത്വിക് റോഷൻ; അമ്പരന്ന് സോഷ്യൽ മീഡിയ
Entertainment

പൊതുവേദിയിൽ ആരാധകന്റെ കാലുപിടിച്ച് ഹൃത്വിക് റോഷൻ; അമ്പരന്ന് സോഷ്യൽ മീഡിയ

Web Desk
|
28 Aug 2022 8:57 PM IST

വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഉടൻ റിലീസാകാനിരിക്കുന്ന ചിത്രം

മുംബൈ: തെന്നിന്ത്യയിലും വടക്കൻ ഇന്ത്യയിലും ഒരുപോലെ വൻ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. സൗന്ദര്യം കൊണ്ടുമാത്രമല്ല ലാളിത്യം കൊണ്ടുകൂടിയാണ് താരം ഇത്രയും ആരാധകഹൃദയം കവർന്നിട്ടുള്ളത്. ഹൃത്വിക്കിന്റെ ലാളിത്യവും വിനയവും വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെയാണ് വേദിയിലെത്തി തന്റെ കാലിൽ തൊട്ടുവന്ദിച്ച ആരാധകനെയും കണ്ടുനിന്നവരെയുമെല്ലാം ഒരുപോലെ ഹൃത്വിക് ഞെട്ടിച്ചത്. അപ്രതീക്ഷിതമായി ആരാധകന്റെയും കാലിൽ തൊട്ട് തിരിച്ചും അനുഗ്രഹം തേടുകയായിരുന്നു താരം.

ഒരു ഫിറ്റ്‌നെസ് ബ്രാൻഡ് സംഘടിപ്പിച്ച ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു ഹൃത്വിക്. പരിപാടിക്കിടെ ആരാധകരെ ഉപഹാരം സ്വീകരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. സ്റ്റേജിലെത്തിയ ആരാധകൻ ഹൃത്വിക്കിന്റെ കാലിൽ തൊട്ടുവന്ദിച്ചു. തൊട്ടുപിന്നാലെ തന്നെ ആരും പ്രതീക്ഷിക്കാതെ താരം ആരാധകന്റെ കാലിൽ തൊടുകയായിരുന്നു.

വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഉടൻ റിലീസാകാനിരിക്കുന്ന ചിത്രം. സൈഫ് അലി ഖാനും രാധികാ ആപ്‌തേയും വിവിധ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ ആരാധകർ വൻ കാത്തിരിപ്പിലാണ്. പുഷ്‌കർ-ഗായത്രി കൂട്ടുകെട്ടാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Summary: Hrithik Roshan touches fan's feet on stage-Viral Video

Similar Posts