< Back
Entertainment
Dr Robin Radhakrishnan, Arati Podi, Ravanayuddham, റോബിന്‍ രാധാകൃഷ്ണന്‍, ആരതി പൊടി, രാവണയുദ്ധം
Entertainment

'നായകനും സംവിധായകനും നിര്‍മാതാവും ഞാന്‍ തന്നെ'; റോബിന്‍ രാധാകൃഷ്ണന്‍റെ 'രാവണയുദ്ധം' വരുന്നു

Web Desk
|
11 March 2023 6:47 PM IST

മോഡലും നടിയും റോബിന്‍റെ ഭാര്യയുമായ ആരതി പൊടിയാകും പുതിയ സിനിമയിൽ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചു. 'രാവണയുദ്ധം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. റോബിന്‍റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

മോഡലും നടിയും റോബിന്‍റെ ഭാര്യയുമായ ആരതി പൊടിയാകും പുതിയ സിനിമയിൽ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിൻ രാധകൃഷ്ണൻ പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്.

മഹേഷിന്‍റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും റോബിന്‍ രാധാകൃഷ്ണന്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലൂടെയാണ് റോബിന്‍റെ മലയാള സിനിമയിലേക്കുള്ള പ്രവേശം. മോഹന്‍ലാലായിരുന്നു ഈ സിനിമയിലെ റോബിന്‍റെ സാന്നിധ്യം പരസ്യമാക്കിയിരുന്നത്.

വിവാഹം കഴിഞ്ഞാല്‍ സിനിമ ഒരുക്കുമെന്നും ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റോബിൻ മുമ്പ് പറഞ്ഞിരുന്നു. മുതലെടുക്കാന്‍ അല്ല മറിച്ച് നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും റോബിന്‍ വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിന്‍.

Similar Posts