< Back
Entertainment
I like Corona and Javan equally; Laughter: Listyn Stephen
Entertainment

കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്; പൊട്ടിച്ചിരിപ്പിച്ചു: ലിസ്റ്റിൻ സ്റ്റീഫൻ

Web Desk
|
26 April 2023 1:59 PM IST

ചിത്രത്തിന്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലിസ്റ്റിൻ പറഞ്ഞു

കൊച്ചി: ജെയിംസ് ആന്‍റ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാന്റെ ഗാനങ്ങൾ പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ഉണ്ണിമുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തുവിട്ടത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. കൊറോണ ജവാൻ എന്ന പടം താൻ കണ്ടതാണെന്നും തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും ലിസ്റ്റിൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലിസ്റ്റിൻ പറഞ്ഞു.

'ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്‍റ് കുറെ പടം നിർമ്മിക്കുകയും ചെയ്തതുകൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാൻ ആദ്യം കരുതിയത്. ഈ പടം ഞാൻ കണ്ടതാണ് ഒരുപാട് ഹ്യൂമർ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക് ഇഷ്ടമാണ്. കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തത്, അതേപോലെ ഇൻകം ടാക്സ്മായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും. അതേപോലെ ജവാൻ എന്നു പറയുന്നതിന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ് അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക് റിലേറ്റ് ആയി'. ലിസ്റ്റിൻ പറഞ്ഞു.

കോമഡി എന്റർടെയ്നർ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം: റിജോ ജോസഫ് പശ്ചാത്തല സംഗീതം: ബിബിന്‍ അശോക് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി. കെ , എഡിറ്റിംഗ്: അജീഷ് ആനന്ദ്, കല: കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യും: സുജിത് സി.എസ്, ചമയം: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ. ടി, വാസുദേവന്‍ വി.യു, അസിസ്റ്റന്റ് ഡയറക്ടര്‍: ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍: അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ്: മാമിജോ പബ്ലിസിറ്റി: യെല്ലോ ടൂത്ത്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: വിഷ്ണു എസ്. രാജന്‍

Similar Posts