< Back
Entertainment
I lost 40 crores for speaking against traitors; Kangana Ranaut
Entertainment

'രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചതിന് എനിക്ക് നഷ്ടമായത് 40 കോടിയാണ്'; കങ്കണ റണാവത്ത്

Web Desk
|
17 May 2023 6:58 PM IST

ഇലോൺ മസ്‌കിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്

രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിന് തനിക്ക് 40 കോടി നഷ്ടം സംഭവിച്ചുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 25 ഓളം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചു. 30 മുതൽ 40 കോടിയുടെ നഷ്ടമാണ് തനിക്ക് ഇതുകാരണം പ്രതിവർഷമുണ്ടാകുന്നതെന്നും കങ്കണ പറഞ്ഞു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു കങ്കണയുടെ തുറന്നുപറച്ചിൽ.


ഇലോൺ മസ്‌കിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു ഇലോൺ മസ്‌കിന്റെ പോസ്റ്റ്. ഇതാണ് സ്വാതന്ത്ര്യത്തിന്റേയും വിജയത്തിന്റെയും യഥാർത്ഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.


'ഹിന്ദുയിസത്തിന് വേണ്ടി രാഷ്ടീയക്കാർക്കും ദേശവിരുദ്ധർക്കുമെതിരെ സംസാരിച്ചതിനാൽ എന്റെ 25 ഓളം കമ്പനികളുടെ കരാറിനെ ബാധിച്ചു. പക്ഷേ ഞാൻ ഇപ്പോൾ സ്വതന്ത്രയാണ്. കുത്തക കമ്പനികൾ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകൾക്കെതിരെ ഇനിയും തുറന്നു പറയും' കങ്കണ പറഞ്ഞു.



Similar Posts