< Back
Entertainment
തോറ്റു പിന്മാറില്ല, ഞാന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവള്‍; സാമന്ത
Entertainment

തോറ്റു പിന്മാറില്ല, ഞാന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവള്‍; സാമന്ത

Web Desk
|
3 Nov 2021 9:33 AM IST

ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സോഷ്യൽ മീഡിയ വഴി സാമന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്

കഴിഞ്ഞ മാസമാണ് താര ജോഡികളായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്.അതിനു ശേഷവും തന്‍റെ വിശേഷങ്ങള്‍ സാമന്ത ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ അമ്മ പകര്‍ന്നു തന്ന പാഠങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. താന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവളാണെന്നും തോറ്റു പിന്മാറാന്‍ തയ്യാറല്ലെന്നും സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

"ഞാന്‍ കരുത്തുള്ളവളാണ്, പ്രതികരണ ശേഷിയുള്ളവളാണ്, ഞാന്‍ എല്ലാം തികഞ്ഞവളല്ല, പക്ഷെ, എനിക്ക് ഞാനാണ് ശരി, അതുകൊണ്ട് തോറ്റു പിന്മാറാന്‍ തയ്യാറല്ല. ഞാന്‍ സ്നേഹമുള്ളവളും നിശ്ചയ ദാര്‍ഢ്യമുള്ളവളുമാണ്. ഞാനൊരു പോരാളിയാണ്, അതിലുപരി ഒരു മനുഷ്യനാണ്."- അമ്മ പറഞ്ഞു തന്നത് എന്ന ഹാഷ് ടാഗോടെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



മുന്‍പും ഇതുപോലെ പ്രചോദനം നല്‍കുന്ന പോസ്റ്റുകള്‍ സാമന്ത പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ പെൺമക്കളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് സാമന്ത പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. പെൺകുട്ടികളുടെ വിവാഹത്തിനു പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സോഷ്യൽ മീഡിയ വഴി സാമന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു"- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Similar Posts