< Back
Entertainment
ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികള്‍, വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാര്‍ ശ്രദ്ധിക്കണം; വിവാദപരാമര്‍ശവുമായി നടന്‍ മുകേഷ് ഖന്ന
Entertainment

ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികള്‍, വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാര്‍ ശ്രദ്ധിക്കണം; വിവാദപരാമര്‍ശവുമായി നടന്‍ മുകേഷ് ഖന്ന

Web Desk
|
10 Aug 2022 2:44 PM IST

ഈ ആഴ്ച ആദ്യം തന്‍റെ ഭീഷ്ം ഇന്‍റർനാഷണൽ ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മുകേഷ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്

മുംബൈ: ശക്തിമാന്‍ താരം മുകേഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു മുകേഷിന്‍റെ പ്രസ്താവന. ലൈംഗികബന്ധത്തിന് പുരുഷന്‍മാരെ നിര്‍ബന്ധിക്കുന്ന സ്ത്രീകള്‍, സ്ത്രീകളല്ലെന്നും ലൈംഗികത്തൊഴിലാളികളാണെന്നുമായിരുന്നു മുകേഷ് വീഡിയോയില്‍ പറഞ്ഞത്.

View this post on Instagram

A post shared by Bollywoodshitposts (@bollywoodshitposts)

ഈ ആഴ്ച ആദ്യം തന്‍റെ ഭീഷ്ം ഇന്‍റർനാഷണൽ ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മുകേഷ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ''ഏതെങ്കിലും പെൺകുട്ടി ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്കൃത സമൂഹത്തിൽപ്പെട്ട ഒരു മാന്യയായ പെൺകുട്ടി ഒരിക്കലും അത്തരം കാര്യങ്ങൾ പറയില്ല. ഇന്‍റര്‍നെറ്റില്‍ സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്‍മാര്‍ ജാഗ്രത പാലിക്കണം''. റാക്കറ്റുകൾ പ്രവർത്തിപ്പിക്കാനും 'നിരപരാധികളായ പുരുഷന്മാരെ' ബ്ലാക്ക് മെയിൽ ചെയ്യാനും സ്ത്രീകൾ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും നടന്‍ പറയുന്നു.

മാത്രമല്ല, സ്ത്രീകൾ 'പരിധിക്കുള്ളിൽ' നിൽക്കാനും പാരമ്പര്യങ്ങളെ മാനിക്കാനും മുകേഷ് ആവശ്യപ്പെട്ടു. മുന്‍പ് സ്ത്രീകളാണ് 'നോ' പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് പുരുഷന്‍മാരാണ് 'നോ' പറയേണ്ടതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ കമന്‍റുകളില്‍ പ്രതിഷേധം നിറഞ്ഞു. ''ക്ഷമിക്കണം ശക്തിമാൻ, ഇത്തവണ നിങ്ങൾക്കാണ് ഇവിടെ തെറ്റ് പറ്റിയത്'' എന്നായിരുന്നു ഒരാളുടെ കമന്‍റ്.



Similar Posts