
"നിങ്ങൾ ഞങ്ങളെ ഒരിക്കൽ പ്രശംസിച്ചാൽ അത് 100 തവണ പ്രശംസിച്ചതിന് തുല്യമാണ്" സ്റ്റൈൽ മന്നനെ കണ്ട് കാന്താര സംവിധായകൻ
|2022ൽ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര
ഋഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര വിജയഗാഥ തുടരുകയാണ്. ഇതിനോടകം തന്നെ 250 കോടി നേടിയ ചിത്രം പല കോണിൽ നിന്നും അഭിനന്ദനങ്ങള്‍ വാരികൂട്ടിയിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ ഋഷബ് ഷെട്ടി. "നിങ്ങൾ ഞങ്ങളെ ഒരിക്കൽ പ്രശംസിച്ചാൽ അത് 100 തവണ പ്രശംസിച്ചതിന് തുല്യമാണ്. രജനീകാന്ത് സർ, ഞങ്ങൾ നിങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ സിനിമ കാണുകയും ഞങ്ങളുടെ സിനിമയെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. നന്ദി." എന്ന തലക്കെട്ടോടുകൂടിയാണ് ഋഷബ് ഷെട്ടി രജനികാന്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്റ് ചെയ്തത്. ദിവസങ്ങള്‍ക്കു മുൻപ് കാന്താരയെ അഭിനന്ദിച്ച് രജനികാന്ത് ട്വിറ്റ് ചെയ്തിരുന്നു.
2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര. ഋഷബ് ഷെട്ടി കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ഋഷബ് ഷെട്ടിയെ കൂടാതെ മുരളി, അച്യുത് കുമാർ, സമ്പത്തി ഗൗഡ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഒരു തിയേറ്ററിൽ നിന്നു മാത്രം ഒരുകോടി രൂപ കളക്ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമാണ് കാന്താരയെന്ന് പ്രൊഡക്‌ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ഗൗഡ പറഞ്ഞു.