< Back
IFFK

IFFK
IFFK ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോങ്കോങ് സംവിധായിക ആൻ ഹൂയിക്ക്
|30 Nov 2024 6:15 PM IST
ഏഷ്യയിലെ വനിതാ സംവിധായകരിൽ പ്രമുഖയായ ആൻ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.
തിരുവനന്തപുരം: IFFK ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹൂയിക്ക്. ഏഷ്യയിലെ വനിതാ സംവിധായകരിൽ പ്രമുഖയായ ആൻ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.
ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിൾ, എയ്റ്റീൻ സ്പിങ്‌സ്, എ സിമ്പിൾ ലൈഫ്, ദ പോസ്റ്റ് മോഡേൺ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 10 ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.