< Back
Entertainment

Entertainment
അനധികൃത നിർമാണം; നാഗാർജുനക്ക് നോട്ടീസയച്ച് ഗോവയിലെ മന്ദ്രേം പഞ്ചായത്ത്
|22 Dec 2022 10:07 AM IST
നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ നിർത്തിവക്കണമെന്നും അല്ലെങ്കിൽ ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകി
അനധികൃത നിർമാണവും ഖനനവും നടത്തിയെന്ന് ആരോപിച്ച് തെലുങ്ക് നടൻ നാഗാർജുനക്ക് നോട്ടീസ്. ഗോവയിലെ മന്ദ്രേം പഞ്ചായത്താണ് ബുധനാഴ്ച നോട്ടീസ് നൽകിയത്. ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരമാണ് മന്ദ്രേം പഞ്ചായത്ത് സർപഞ്ച് അമിത് സാവന്ത് നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെയാണ് അശ്വേവാഡ, മന്ദ്രേം ഗ്രാമത്തിൽ നാഗാർജുന നിർമാണ പ്രവർത്തനം നടത്തിയത്.
നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ നിർത്തിവക്കണമെന്നും അല്ലെങ്കിൽ ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
നാഗാർജുനയുടെ മൂന്ന് ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. ബ്രഹ്മാസ്ത്രയിലൂടെ ഈ വർഷം ഹിന്ദി സിനിമയിലേക്കും നാഗാർജുന ചുവടുവച്ചിരുന്നു.