< Back
Entertainment
ഞാൻ പാഴ്‌സലല്ല,  സ്ത്രീയാണ്...ആരും ചുമക്കേണ്ട ആവശ്യമില്ല; തുറന്നടിച്ച് ആലിയ
Entertainment

'ഞാൻ പാഴ്‌സലല്ല, സ്ത്രീയാണ്...ആരും ചുമക്കേണ്ട ആവശ്യമില്ല'; തുറന്നടിച്ച് ആലിയ

Web Desk
|
29 Jun 2022 8:03 AM IST

കഴിഞ്ഞ ദിവസമാണ് ഗർഭിണിയാണെന്ന വാര്‍ത്ത താരദമ്പതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

മുംബൈ: ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും ആശംസകളുടെ പെരുമഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഗർഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയില്‍ നന്ദി പറഞ്ഞിരുന്നു.

അതേസമയം, ലണ്ടനിൽ ഹോളിവുഡ് അരങ്ങേറ്റ 'ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിലാണ് ആലിയ ഇപ്പോൾ.ഗർഭിണിയായ ഭാര്യയെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ രൺബീർ പുറപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. ഈ വാർത്തയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആലിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്നെ 'പിക്ക് അപ്പ്' ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്സല്‍ അല്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

'ഇപ്പോഴും ചിലരുടെ തലയിൽ നമ്മൾ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്. ഒട്ടും വൈകിയിട്ടില്ല. ആരും ആരെയും ചുമക്കേണ്ട ആവശ്യമില്ല, ഞാൻ സ്ത്രീയാണ്, പാഴ്‌സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റുമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കിൽ ഞാൻ പോകട്ടെ. എന്റെ ഷോട്ട് തയ്യാറാണ്' .

ഇങ്ങനെയാണ് താരം കുറിച്ചിരിക്കുന്നത്. ആലിയ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹാർട്ട് ഓഫ് സ്റ്റോൺ, റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയുടെ ജോലികൾ ജൂലൈ പകുതിയോടെ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. രൺബീറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബർ 9നാണ്.

കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയുടെയും രൺബീറിന്റെയും വിവാഹം.




Similar Posts