< Back
Entertainment
പുതിയ ഇന്നിങ്‌സിന് ശിഖർ ധവാൻ; സോനാക്ഷി സിൻഹയ്ക്കും ഹുമ ഖുറേഷിക്കും ഒപ്പം
Entertainment

പുതിയ ഇന്നിങ്‌സിന് ശിഖർ ധവാൻ; സോനാക്ഷി സിൻഹയ്ക്കും ഹുമ ഖുറേഷിക്കും ഒപ്പം

abs
|
11 Oct 2022 1:21 PM IST

രണ്ട് പ്ലസ് സൈസ് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ഡബ്ൾ എക്‌സ്എൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപണർ ശിഖർ ധവാൻ ബോളിവുഡിലേക്ക്. സോനാക്ഷി സിൻഹയും ഹുമ ഖുറേഷിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ ഡബ്ൾ എക്‌സ് എല്ലിലാണ് ധവാൻ വേഷമിടുന്നത്. രണ്ട് പ്ലസ് സൈസ് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ഡബ്ൾ എക്‌സ്എൽ.

സത്രം രമണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഹീർ ഇഖ്ബാൽ, മഹന്ദ് രാഘവേന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വർഷം നവംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

യുവതീയുവാക്കൾക്ക്, അവരുടെ സാഹചര്യങ്ങൾ എന്തു തന്നെ ആയാലും, സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാമെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ധവാൻ പറഞ്ഞു. 'രാജ്യത്തിനു വേണ്ടി കളിക്കുന്ന ഒരു അത്‌ലറ്റ് എന്ന നിലയിൽ ജീവിതം എല്ലായ്‌പ്പോഴും തിരക്കേറിയതായിരുന്നു. നല്ല സിനിമകൾ കാണാറുണ്ട്. എന്നെ തൊടുന്ന ഒരു കഥ കേട്ടപ്പോൾ അതെന്നിൽ സ്വാധീനമുണ്ടാക്കി' - സിനിമയിലേക്കുള്ള പ്രവേശത്തെ കുറിച്ച് താരം പറയുന്നു.

Similar Posts