< Back
Entertainment
അച്ഛന് ഒരുപാട് കടമുണ്ടായിരുന്നു; അത് വീട്ടാനാണ് സിനിമയിലെത്തിയതെന്ന് നടി ഇന്ദ്രജ
Entertainment

അച്ഛന് ഒരുപാട് കടമുണ്ടായിരുന്നു; അത് വീട്ടാനാണ് സിനിമയിലെത്തിയതെന്ന് നടി ഇന്ദ്രജ

Web Desk
|
30 Aug 2022 10:00 AM IST

തമിഴില്‍ അത് തിളങ്ങാനായില്ലെങ്കിലും മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇന്ദ്രജ കേന്ദ്രകഥാപാത്രമായി

രജനീകാന്ത് നായകനായ ഉഴൈപ്പാളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് ഇന്ദ്രജ. തുടര്‍ന്ന് തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. തമിഴില്‍ അത് തിളങ്ങാനായില്ലെങ്കിലും മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇന്ദ്രജ കേന്ദ്രകഥാപാത്രമായി. മോഹൻലാലിനൊപ്പം ഉസ്താദ്, ശ്രദ്ധ, സുരേഷ് ഗോപിയുടെ കൂടെ എഫ്‌.ഐ.ആർ, മമ്മൂട്ടിയ്‌ക്കൊപ്പം ക്രോണിക് ബാച്ചിലർ, ഗോഡ്മാന്‍, ജയറാമിനൊപ്പം മയിലാട്ടം, കലാഭവൻ മണിയ്‌ക്കൊപ്പം ബെൻ ജോൺസൺ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വേഷമിടാന്‍ ഇന്ദ്രജക്ക് സാധിച്ചു. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇന്ദ്രജ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് സിനിമയിലെത്തിയതെന്നാണ് ഇന്ദ്രജ പറയുന്നത്. ചെറുപ്പത്തിൽ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാൻ പോയപ്പോഴാണ് അന്ന് തനിക്ക് ബാലതാരമായി അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു. പിന്നീട് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും അഭിനയിച്ചതും. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. എന്‍റെ കാലഘട്ടത്തിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകൾക്കും അങ്ങനെ ആയിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് തന്റെ വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്.

സിനിമയിൽ താൻ വെച്ച രണ്ട് കണ്ടീഷനുകളിൽ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല എന്നായിരുന്നു. അതെ സമയം തെലുങ്ക് ചത്രങ്ങളിലെ ഗാനരംഗത്ത് ഗ്ലാമറസായി തന്നെ ഇരുന്നിട്ടുണ്ടെന്നും താരം പറയുന്നു. തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോയതിൽ വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജ് സാറായിരുന്നു എന്നെ വിളിച്ചത്. നല്ല കഥാപാത്രമാണ് വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നു. ഗാനരം​ഗങ്ങളുടെ ഷൂട്ടായിരുന്നു അന്ന് നടന്നത്. 12 ദിവസം കഴിയുമെന്ന് ഞാൻ പറഞ്ഞു'. 'തിരിച്ചെത്തിയിട്ട് വിളിക്കൂ എന്ന് പ്രകാശ് രാജ് പറഞ്ഞു' പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും എല്ലാം മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഏറെ ഖേദം തോന്നി. എന്നാൽ അതിൽ അഭിനയിച്ച ശ്രുതിയും നന്നായി ആ കഥാപാത്രം ചെയ്തിരുന്നു'വെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു.



Related Tags :
Similar Posts