Entertainment
അല്പം ഫാന്റസിയും ഒത്തിരി ചിരിയും; ഇന്ദ്രജിത്തിന്റെ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഉടൻ തിയേറ്ററുകളിലേക്ക്
Entertainment

അല്പം ഫാന്റസിയും ഒത്തിരി ചിരിയും; ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഉടൻ തിയേറ്ററുകളിലേക്ക്

Web Desk
|
22 Aug 2022 9:10 AM IST

നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിരകളും അണിനിരക്കും

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഉടൻ തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിരകളും അണിനിരക്കും. ജൂൺ 27ന് ചാലക്കുടിയിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടു രണ്ട്‌ ഷെഡ്യുളുകളായി നാല്പത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫാന്റസി ചിത്രമായാണ് ഒരുക്കുന്നതെങ്കിലും പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാനുള്ള വക സിനിമയിൽ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.

ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, വിഎഫ്എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്, ശബരി.

Similar Posts