< Back
Entertainment
ഇപ്പൊ വല്ലതും പറഞ്ഞാൽ പ്രേമമാണെന്ന് പറഞ്ഞ് കേറിയൊട്ടും;റീൽസിലും തിളങ്ങി ഇന്ദ്രൻസ്
Entertainment

'ഇപ്പൊ വല്ലതും പറഞ്ഞാൽ പ്രേമമാണെന്ന് പറഞ്ഞ് കേറിയൊട്ടും';റീൽസിലും തിളങ്ങി ഇന്ദ്രൻസ്

Web Desk
|
4 Sept 2021 1:25 PM IST

നടി സുരഭി ലക്ഷ്മിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്

ഹോമിലൂടെ ഇന്ദ്രന്‍സ് എന്ന നടന്‍ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ രണ്ടും കയ്യും നീട്ടി ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. നിരവധി ചിത്രങ്ങള്‍ ഇന്ദ്രന്‍സിന്‍റെതായി പുറത്തിറങ്ങാനുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ ഒരു റീല്‍സാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി സുരഭി ലക്ഷ്മിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ഇയാളുടെ ഹൃദയം കല്ലാണോ' എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഗാന്ധര്‍വത്തിലെ സംഭാഷണമാണ് റീല്‍സിലുള്ളത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിഡിയോയിൽ ഇന്ദ്രൻസ് അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം രസമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Surabhi Lakshmi (@surabhi_lakshmi)

Related Tags :
Similar Posts