< Back
Entertainment
പൊലീസുകാർക്ക് നടുവിൽ അപർണ; ഇനി ഉത്തരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
Entertainment

പൊലീസുകാർക്ക് നടുവിൽ അപർണ; 'ഇനി ഉത്തരം' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

Web Desk
|
31 July 2022 10:43 AM IST

സംവിധായകൻ ജീത്തു ജോസഫാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അപർണ മുരളിയെ കേന്ദ്രകഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പോലീസുകാർക്ക് ഇടയിൽ നിൽക്കുന്ന അപർണ ബാലമുരളിയാണ് പോസ്റ്ററിൽ. സംവിധായകൻ ജീത്തു ജോസഫാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം ഒരുക്കുന്നത്.

എഡിറ്റർ-ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-ഒ20 ടുലഹഹ, പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്.

ചിത്രത്തിന്റെ സെറ്റിലിരിക്കെയാണ് അപർണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയെന്ന വാർത്ത പുറത്തുവന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകനായ സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്.



Similar Posts