< Back
Entertainment
Keerthy Suresh

കീര്‍ത്തി സുരേഷ്

Entertainment

അനിരുദ്ധ് സുഹൃത്ത് മാത്രം; വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്

Web Desk
|
19 Sept 2023 8:27 AM IST

താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു

ചെന്നൈ: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറുമായുള്ള വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്. അത് തെറ്റായ വാര്‍ത്തയാണെന്നും അനിരുദ്ധ് തന്‍റെ സുഹൃത്ത് മാത്രമാണെന്നും നടി പറഞ്ഞു.

താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി സുരേഷ് ഒരു മാധ്യമത്തോട് പറഞ്ഞു. നേരത്തെ കീര്‍ത്തിയുടെ പിതാവും നിര്‍മാതാവുമായ ജി.സുരേഷ് കുമാറും ഈ വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. ''ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും'' സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.



കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായിട്ടല്ല കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. കീര്‍ത്തിയും ദുബൈയിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്നാണ് നേരത്തെ പ്രചരിച്ച വാര്‍ത്ത. ഫര്‍ഹാന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണെന്നും അവന്‍റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചതെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.

Similar Posts