< Back
Entertainment
പ്രണയത്തിന്റെ ‘ഇത്തിരി നേരം; ട്രെയിലർ പുറത്ത്
Entertainment

പ്രണയത്തിന്റെ ‘ഇത്തിരി നേരം'; ട്രെയിലർ പുറത്ത്

Web Desk
|
1 Nov 2025 6:24 PM IST

ചിത്രം നവംബർ ഏഴിന് പ്രദർശനത്തിനെത്തും

റോഷൻ മാത്യുവിനെയും സെറിൻ ശിഹാബിനെയും ജോഡികളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഇത്തിരി നേരം' ട്രെയിലർ പുറത്ത്. പഴയ പ്രണയ ജോഡിയുടെ ഒരു രാത്രിയിലെ വീണ്ടും കണ്ടുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നവംബർ ഏഴിന് പ്രദർശനത്തിനെത്തും.

വർഷങ്ങൾക്ക് മുൻപ്പ് ജീവൻ പോലെ സ്നേഹിച്ചിരുന്നവർ അവർ കാലങ്ങൾക്ക് ശേഷം വീണ്ടും കണ്ട് മുട്ടുന്നു. ആ രാത്രിയിൽ രണ്ടു പേർക്കും ഇടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ. ഇവർ തമ്മിലുള്ള പ്രണയമാണ് ട്രെയിലർ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ സോങ്ങിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തിൽ നന്ദു, ആനന്ദ് മന്മഥൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ , എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌ ,മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ , സൗണ്ട് ഡിസൈൻ ലൊകേഷൻ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്യൂംസ് ഫെമിന ജബ്ബാർ , മേക്കപ്പ് രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ് സുമേഷ് ശിവൻ , കളറിസ്റ്റ് ശ്രീധർ വി - ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി ,അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ ഹരിലാൽ ലക്ഷ്മണൻ ,പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ , സ്റ്റിൽസ് ദേവരാജ് ദേവൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു ഷിജോ ജോസഫ് , സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം ഡിസ്ട്രിബൂഷൻ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയിലർ അപ്പു എൻ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ

Similar Posts