< Back
Entertainment
കേട്ടതെല്ലാം സത്യം; ജയിലറിൽ രജിനീകാന്തിനും മോഹൻലാലിനുമൊപ്പം ജാക്കി ഷ്രോഫും
Entertainment

കേട്ടതെല്ലാം സത്യം; 'ജയിലറിൽ' രജിനീകാന്തിനും മോഹൻലാലിനുമൊപ്പം ജാക്കി ഷ്രോഫും

Web Desk
|
6 Feb 2023 9:49 AM IST

ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടു

സംവിധായകൻ നെൽസൺ രജിനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ജയിലർ'. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഓരോ വാർത്തയും സ്വീകരിക്കുന്നത്. ജയിലറെകുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ബോളിവുഡ് താരം ജാക്കി ഷ്രോഫ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം പുറത്ത് വിട്ടത്. നടൻ മോഹൻലാലും ജയിലറിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. 1987ൽ പുറത്തിറങ്ങിയ 'ഉത്തർ ദക്ഷിൺ' 2014 ൽ പുറത്തിറങ്ങിയ 'കൊച്ചടൈയാൻ' സിനിമകളിലാണ് ഇതിന് മുമ്പ് ജാക്കി ഷ്രോഫും രജനികാന്തും ഒരുമിച്ച് അഭിനയിച്ചത്.

ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, തമന്ന, യോഗി ബാബു, വിനായകൻ തുടങ്ങിയവരാണ് ജയിലറിന്‍റെ മറ്റ് അഭിനേതാക്കൾ. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദരാണ്. ഈ വർഷം അവസാനമായിരിക്കും ചിത്രം റിലീസ് ചെയ്യുക.



Similar Posts