< Back
Entertainment
ജയിലറിന്റെ വൻ വിജയം; നെൽസൺ ദിലീപ് കുമാറിന് പോർഷെ സമ്മാനമായി നൽകി നിർമ്മാതാക്കൾ
Entertainment

ജയിലറിന്റെ വൻ വിജയം; നെൽസൺ ദിലീപ് കുമാറിന് പോർഷെ സമ്മാനമായി നൽകി നിർമ്മാതാക്കൾ

Web Desk
|
1 Sept 2023 9:30 PM IST

ജയിലറിൻ്റെ വിജയാഘോഷത്തിൻ്റെ ഭാഗമായി നേരത്തെ നെൽസൺ ദിലീപ് കുമാറിന് സൺ പിക്ചേർസ് ഉടമ കലാനിധി മാരൻ ചെക്ക് നൽകിയിരുന്നു

ജയിലറിന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകൻ നെൽസൺ ദീലീപ് കുമാറിന് പോർഷെ കാർ സമ്മാനമായി നൽകിയിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്‌ചേർസ്. സൺ പിക്ചേർസ് ഉടമ കലാനിധി മാരനാണ് നെൽസന് കാർ സമ്മാനമായി നൽകിയത്. ഏതായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനികാന്ത് നായകനായെത്തിയ ചിത്രം 400 കോടിയിലധികമാണ് കളക്ട് ചെയ്തത്.

കാറ് കൂടാതെ നെൽസന് നിർമ്മാതാക്കൾ ഒരു ചെക്കും സമ്മാനമായി നൽകിയിരുന്നു. ഇതിന് മുമ്പ് രജനികാന്തിന് ഒരു ബി.എം.ഡബ്ല്യു കാറും നിർമ്മാതാക്കൾ സമ്മാനമായി നൽകിയിരുന്നു. ഇതു കൂടാതെ രജനിക്ക് ഒരുചെക്കും സമ്മാനമായി നൽകിയിരുന്നു.

ജയിലറിന് രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടിയെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെയാണ് ചെക്ക് നൽകിയത്. ടൈഗർ മുത്തുവേൽ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിക്കുന്നത്.

Similar Posts