< Back
Entertainment
ജിയോ സിനിമയില്‍ ആദ്യ മലയാള ചിത്രം; ‘ജലധാര പമ്പ്‌സെറ്റ്‌’ മുന്നോട്ട്
Entertainment

ജിയോ സിനിമയില്‍ ആദ്യ മലയാള ചിത്രം; ‘ജലധാര പമ്പ്‌സെറ്റ്‌’ മുന്നോട്ട്

Web Desk
|
18 Sept 2024 9:29 AM IST

ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസിവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡ് നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ‘ജലധാര പമ്പ്‌സെറ്റ്‌ സിന്‍സ് 1962’ ഓണച്ചിത്രമായി ഒടിടിയില്‍. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസിവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടിയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.

ഉര്‍വശി–ഇന്ദ്രന്‍സ് കോമ്പോയില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം കൂടിയാണ് ‘ജലധാര പമ്പ്സെറ്റ്’. സെപ്റ്റംബര്‍ 15 തിരുവോണനാളിലാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഒടിടിയിലെത്തിയത്. ഗൗരവമേറിയ ഒരു വിഷയം സരസമായും ലളിതമായും ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൃണാളിനി ടീച്ചര്‍ എന്ന ഉര്‍വശിയുടെ കഥാപാത്രവും മണിയെന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പാലക്കാട് കൊല്ലങ്കോടിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കേസും കോടതിവാദങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സാഗര്‍, ജോണി ആന്റണി, ടി. ജി രവി, സനുഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജലധാരയില്‍ രണ്ട് മനോഹരമായ ഗാനങ്ങളുമുണ്ട്. ഒടിടിയിലെത്തിയതോടെ ചിത്രം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്.

Similar Posts