< Back
Entertainment
മുപ്പത് ദിവസത്തിനുള്ളില്‍ അത് ചെയ്തവരെ ഞാന്‍ മുന്നില്‍ നിര്‍ത്തിയിരിക്കും; കാക്കിയില്‍ സുരാജ്, ജനഗണമനയിലെ ആദ്യ ഗാനം
Entertainment

"മുപ്പത് ദിവസത്തിനുള്ളില്‍ അത് ചെയ്തവരെ ഞാന്‍ മുന്നില്‍ നിര്‍ത്തിയിരിക്കും"; കാക്കിയില്‍ സുരാജ്, 'ജനഗണമന'യിലെ ആദ്യ ഗാനം

ijas
|
18 April 2022 9:16 PM IST

'ജനഗണമന' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഏപ്രില്‍ 28 മുതല്‍ പ്രദര്‍ശനത്തിനെത്തും

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊലപാതകവും വിദ്യാര്‍ഥി സമരവും അന്വേഷണവും ചേര്‍ന്ന ഗാനരംഗങ്ങളില്‍ സുരാജാണ് പൊലീസ് ഓഫീസറായി വരുന്നത്. ഇമോഷണല്‍ സ്വഭാവത്തിലുള്ളതാണ് 'ആളും തീ....' എന്ന പുറത്തിറങ്ങിയ ഗാനം. അഖില്‍ ജെ ചന്ദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷറഫുവിന്‍റേതാണ് വരികള്‍. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകന്‍. മംമ്തയാണ് ചിത്രത്തിലെ നായിക.

ഡിജോ ജോസ് ആന്‍റണിയാണ് ചിത്രത്തിന്‍റെ സംവിധാനം. ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെയും മാജിക്ക് ഫ്രെയിംസിന്‍റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചത്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സൗണ്ട് ഡിസൈന്‍-സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. പോസ്റ്റർ ഡിസൈന്‍ -ഓൾഡ്മങ്ക്സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍. സഹ നിര്‍മ്മാണം-ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍ പി തോമസ്. സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍. എഡിറ്റിങ്, ഡിഐ-ശ്രീജിത്ത് സാരംഗ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഏപ്രില്‍ 28 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Similar Posts