Entertainment
Shah Rukh Khan-Jawan-Pathaan

ഷാറൂഖ് ഖാന്‍

Entertainment

ആരാധകരെ ശാന്തരാകുവിൻ; 'ജവാൻ' ദാ എത്തി, റിലീസ് തീയതി പ്രഖ്യാപിച്ചു

Web Desk
|
6 May 2023 8:37 PM IST

നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിയതും പുതിയ തീയതിയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ആരാധകരെ നിരാശരാക്കിയിരുന്നു

'പഠാന്' ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ചിത്രമാണ് 'ജവാൻ'. ആറ്റ്ലീ സംവിധാനം ചെയ്ത 'ജവാൻ' 2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി മാറ്റിയതും പുതിയ തീയതിയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ സെപ്തംബർ 7ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

'എല്ലാവർക്കും നന്ദി, ജവാന്റെ പോസ്റ്ററിൽ എന്റെ മുഖം കാണുന്നില്ലെന്ന് ചിലർ പറഞ്ഞു. അതുകൊണ്ട് എന്റെ മുഖം ഞാൻ ഇവിടെ കാണിച്ചിരിക്കുന്നു. ഡയറക്ടറോടും പ്രൊഡ്യൂസറോടും പറയരുത്. നമുക്ക് സെപ്തംബർ ഏഴിന് തീയറ്ററിൽ വെച്ച് കാണാം'- ഷാറൂഖ് ട്വിറ്ററില്‍ കുറിച്ചു

നയൻതാരയാണ് ജവാനിലെ നായിക.വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നാലുവർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് നായനായി എത്തിയ പഠാൻ വൻ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. 1000 കോടി ക്ലബിൽ ഇടംനേടിയ ആദ്യഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിട്ടുണ്ട്.

Similar Posts