< Back
Entertainment
ജവാനും മുല്ലപ്പൂവും സിനിമയിലെ ഗാനം പുറത്ത്
Entertainment

'ജവാനും മുല്ലപ്പൂവും' സിനിമയിലെ ഗാനം പുറത്ത്

Web Desk
|
22 Dec 2022 7:49 AM IST

നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ജയശ്രി ടീച്ചറുടെയും ജവാൻ ഗിരിധറിന്‍റെയും കഥ പറയുന്ന ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2 ക്രിയേറ്റിവ് മൈൻഡ്സിന്‍റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് നിർമിക്കുന്നത്. 4 മ്യൂസിക്കാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിജയ് യേശുദാസാണ് ഈണം നൽകുന്നത്.

ശിവദയും സുമേഷ് ചന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാൽ സതീഷാണ് ചിത്രത്തിന്‍റെ ക്യാമറ. സനൽ അനിരുദ്ധനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചിത്രം പ്രക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Similar Posts