< Back
Entertainment
jawan
Entertainment

നയൻതാര- കിങ് ഖാൻ റൊമാൻസ്; ജവാനിലെ രണ്ടാമത്തെ ഗാനം 'ചലേയ' റിലീസ് ചെയ്തു

Web Desk
|
14 Aug 2023 1:06 PM IST

അനിരുദ്ധ് സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങും ശിൽപ റാവുവും ചേർന്നാണ്.

സിനിമാസ്വാദകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചലേയ എന്ന ഹിന്ദി വേർഷനാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കിങ് ഖാനുമാണ് ഗാനരംഗത്തിലെത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങും ശിൽപ റാവുവും ചേർന്നാണ്.

ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ചലേയ ആണെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേർന്നു പാടിയിരിക്കുന്നത് സംഗീത സംവിധായകൻ അനിരുദ്ധ് തന്നെയാണ്.തെലുങ്കു വേർഷൻ പാടിയിരിക്കുന്നത് ആദിത്യ ആർ.കെയും പ്രിയ മാലിയും ചേർന്നാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ത ആരാധകർക്കിടയിൽ തരംഗമായിരുന്നു.

അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് നിർമിക്കുന്നത്. ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കാമിയോ റോളിൽ ദീപിക പ​ദുകോണും സിനിമയുടെ ഭാഗമാവുന്നുണ്ട്.


Similar Posts